Wednesday, October 22, 2008

പ്രധാനമന്ത്രി ജപ്പാനില്‍; ആണവ ഉടമ്പടിയുണ്ടാവില്ല


ടോക്കിയോ: ജപ്പാന്‍, ചൈന സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൊവ്വാഴ്ച വൈകീട്ട് ടോക്കിയോയില്‍ എത്തി. ഹനേഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനം എത്തിയപ്പോള്‍ വിദേശകാര്യമന്ത്രി ഹിറോഫുമി നകാസോണെ, പാര്‍ലമെന്ററികാര്യ ഉപമന്ത്രി മൊബുഹൈഡ് മിനോറികാവ എന്നിവര്‍ സ്വീകരിക്കാനെത്തി.

വര്‍ധിച്ച പരസ്പരസഹകരണത്തിനും സ്വതന്ത്ര വ്യാപാരം സംബന്ധിച്ചും നിര്‍ണായകമായ ചില കരാറുകള്‍ ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോയുമായി മന്‍മോഹന്‍സിങ് ബുധനാഴ്ച ഒപ്പുവയ്ക്കും. ആണവവ്യാപാരം സംബന്ധിച്ച ഉടമ്പടിയൊന്നും ഇത്തവണയുണ്ടാകില്ലെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോന്‍ വിമാനത്തില്‍വെച്ച് പത്രലേഖകരോട് വ്യക്തമാക്കി.....


No comments: