ദുബായ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യക്കമ്മിയും നേരിടാന്‍ അന്താരാഷ്ട്ര സഹായം തേടി പാകിസ്താന്‍ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.)യടക്കമുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളുമായി ചര്‍ച്ച തുടങ്ങി. സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരത കൈവരിക്കാനും വ്യാപാരക്കമ്മി പ്രതിസന്ധി മറികടക്കാനുമായി 1500 കോടിയോളം ഡോളറിന്റെ പാക്കേജാണ് പാകിസ്താന്‍ തയ്യാറാക്കിയിരിക്കുന്നത്.
മൊത്തം ആവശ്യമായി വരുന്ന തുകയുടെ പകുതി അന്താരാഷ്ട്ര നാണയ നിധിയില്‍നിന്ന് വായ്പയായി ലഭ്യമാക്കാനാണ് ശ്രമം. ഇതിനായി പാക് അധികൃതരും ഐ.എം.എഫും തമ്മില്‍ ദുബായില്‍ ചര്‍ച്ച തുടങ്ങി. ഇതിനു പുറമെ ലോകബാങ്ക്, എ.ഡി.ബി, മറ്റു സുഹൃത്‌രാജ്യങ്ങള്‍ എന്നിവയുടെ സഹായവും പാകിസ്താന്‍ തേടുന്നുണ്ട്.....
No comments:
Post a Comment