കൊളംബോ: വടക്കന്‍ ശ്രീലങ്കയിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ സാധാരണക്കാരായ തമിഴ്‌വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപകെ്‌സ പറഞ്ഞു.
ഇതിനിടെ, വടക്കന്‍ മേഖലയില്‍ രാജ്യം കൈക്കൊള്ളുന്ന മനുഷ്യത്വപരമായ നടപടികള്‍ നേരിട്ട് ബോധ്യപ്പെടാന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ ശ്രീലങ്കയിലേക്കു ക്ഷണിച്ചതായി വിദേശകാര്യമന്ത്രി രോഹിത ബൊഗൊല്ലഗമ പറഞ്ഞു. രാജ്യത്തിന്റെ നിലപാടുകള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ വിശദീകരിക്കാന്‍ നടപടി സ്വീകരിച്ചതായും അവര്‍ പറഞ്ഞു.
സാധാരണ തമിഴ് ജനതയ്ക്ക് ഒരു പോറലുമേല്‍ക്കരുതെന്ന നിര്‍ദേശം സൈനികനടപടികളുടെ വേഗം കുറയ്ക്കുമെന്ന് പ്രസിഡന്റ് രാജപകെ്‌സ പറഞ്ഞു.....
No comments:
Post a Comment