കൊലാലംപൂര്‍: വടക്കന്‍ സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യ ഉരു സൊമാലിയന്‍ തീരരക്ഷാസേനയും സായുധസേനയും ചേര്‍ന്നു മോചിപ്പിച്ചു. ഏഷ്യയില്‍നിന്ന് സൊമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഉരു കഴിഞ്ഞയാഴ്ച തട്ടിയെടുത്തെന്ന് അന്താരാഷ്ട്ര മാരിടൈം ബ്യൂറോ അറിയിച്ചിരുന്നു. ഇതില്‍ 13 ജീവനക്കാരും ഉണ്ടായിരുന്നു. സൊകോട് ദ്വീപിന്റെ തെക്കുഭാഗത്തുവെച്ചാണ് ഉരു റാഞ്ചിയത്.
സ്പീഡ് ബോട്ടിലെത്തിയ നാലു കൊള്ളക്കാരാണ് ഉരു തട്ടിയെടുത്തതെന്നും ഏറ്റുമുട്ടലില്‍ ഇവരെ പിടികൂടിയെന്നും സൊമാലിയന്‍ മന്ത്രി അറിയിച്ചു.
സപ്തംബര്‍ 17ന് തട്ടിയെടുക്കപ്പെട്ട എം.ടി.സേ്കാട്ട്‌വാലര്‍ എന്ന കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരവേയാണ് പുതിയ സംഭവം.....
No comments:
Post a Comment