(+01218238+)ഇംഫാല്‍: മണിപ്പുരില്‍ പോലീസ് കമാന്‍ഡോ സമുച്ചയത്തിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് 17 പേര്‍ കൊല്ലപ്പെട്ടു. ഇംഫാലിലെ അതിസുരക്ഷാ മേഖലയില്‍ മോപ്പഡില്‍ വെച്ച ബോംബാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പൊട്ടിയത്. 16 പേര്‍ക്ക് പരിക്കേറ്റു.
രണ്ടുദിവസം മുമ്പ് മണിപ്പുര്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ വീടിന് സമീപം സേ്ഫാടനമുണ്ടായിരുന്നു.
ചൊവ്വാഴ്ചത്തെ സേ്ഫാടനത്തില്‍ പോലീസ് കമാന്‍ഡോകള്‍ക്ക് അപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ജനവാസ കേന്ദ്രം കൂടിയായ ഇവിടെയുണ്ടായ സേ്ഫാടനം ജനങ്ങളെ ഞെട്ടിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ വീടിനു സമീപമുണ്ടായ സേ്ഫാടനത്തിന്റെ ഉത്തരവാദിത്വം പീപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടി ഓഫ് കാംഗെലി പാക് (പ്രിപാക്) ഏറ്റെടുത്തു.....
No comments:
Post a Comment