Wednesday, October 22, 2008

രാജ്താക്കറെ വീണ്ടും പോലീസ് കസ്റ്റഡിയില്‍


(+01218204+)മഹാരാഷ്ട്രയില്‍ വ്യാപക അക്രമം

മുംബൈ: ചൊവ്വാഴ്ച പുലര്‍ച്ചെ രത്‌നഗിരിയില്‍ അറസ്റ്റിലായ നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ്താക്കറെയ്ക്ക് ബാന്ദ്രകോടതി ജാമ്യം നല്‍കിയെങ്കിലും മറ്റൊരു കേസില്‍ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. റെയില്‍വേ ബോര്‍ഡ് പരീക്ഷയെഴുതാന്‍ എത്തിയ അന്യസംസ്ഥാനക്കാരെ എം.എന്‍.എസ്. പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ എം.എന്‍.എസ്. പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു.

കൊങ്കണ്‍ പ്രദേശത്ത് പാര്‍ട്ടി പ്രചാരണ പരിപാടികളിലായിരുന്ന രാജിനെ രത്‌നഗിരിയിലെത്തിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 2.45ന് ബാന്ദ്ര മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ രാജിനെ നവംബര്‍ നാലുവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.....


No comments: