ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വിലകുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കില്ലെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌ര വ്യക്തമാക്കി.
''ഒരു ബാരല്‍ എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ 61 ഡോളറായി താഴ്ന്നാലേ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയ്ക്കുന്ന കാര്യം ആലോചിക്കൂ. ഇപ്പോള്‍ 64 ഡോളറിനാണ് നാം എണ്ണ വാങ്ങുന്നത്''-മന്ത്രി പറഞ്ഞു.
എണ്ണയുടെ അന്താരാഷ്ട്രവിപണിയില്‍ അനുഭവപ്പെടുന്ന നേരിയ വിലക്കുറവ് പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ നഷ്ടം നികത്താന്‍ പ്രയോജനപ്പെടുത്തും. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികള്‍ക്ക് പ്രതിദിനം 280 കോടി രൂപ നഷ്ടമാവുന്നുണ്ട്.....
No comments:
Post a Comment