Monday, October 13, 2008

പ്രതിസന്ധി ഇന്ത്യയിലേക്കും പടരും; തടയാന്‍ ശേഷിയുണ്ട്-സുബ്ബറാവു


വാഷിങ്ടണ്‍: ആഗോള സാമ്പത്തികപ്രതിസന്ധി ഓഹരിവിപണിയിലൂടെയും വിദേശവിനിമയ വിപണിയിലൂടെയും ഇന്ത്യയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പ്രതിസന്ധി രൂക്ഷമാവുന്നത് തടയാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിനിമയ, വായ്പ, മൂലധനവിപണികളെ ഇപ്പോഴത്തെ പ്രതിസന്ധി പരോക്ഷമായി ബാധിക്കാന്‍ ഇടയുണ്ട്. ആഗോളപ്രതിസന്ധിമൂലം അന്താരാഷ്ട്രവിപണിയില്‍ ധനലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ആഭ്യന്തര ബാങ്ക് വായ്പയ്ക്കുള്ള ആവശ്യകത ഉയര്‍ത്തും-അദ്ദേഹം പറഞ്ഞു. ഐ.എം.എഫിന്റെ സാമ്പത്തികകാര്യസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുബ്ബറാവു.

ഇന്ത്യന്‍ ബാങ്കിങ് മേഖല സുശക്തമാണെന്നും ആഗോള സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാന്‍ കെല്പുണ്ടെന്നും അദ്ദേഹം ജി-20 രാഷ്ട്രങ്ങളുടെ അസാധാരണയോഗത്തില്‍ വ്യക്തമാക്കി.....


No comments: