Monday, October 13, 2008

ഉത്തരകൊറിയയെ യു.എസ്. കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കി


വാഷിങ്ടണ്‍: ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയുടെയും ആണവോര്‍ജ ഏജന്‍സിയുടെയും നിരീക്ഷകരെ അനുവദിക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ഉത്തരകൊറിയയെ യു.എസ്. കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കി.

ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഉത്തരകൊറിയയുടെ ആണവകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ യു.എസിനെ അനുവദിക്കാന്‍ തീരുമാനിച്ചത്.

ഉത്തരകൊറിയയെ ഭീകരരാഷ്ട്രങ്ങളുടെ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് ജോര്‍ജ് ബുഷ് വെള്ളിയാഴ്ച അംഗീകാരം നല്‍കി. എന്നാല്‍, കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന്റെ ഫലം ഉത്തരകൊറിയയ്ക്ക് ഉടനെ ലഭിക്കില്ലെന്നും ആണവകേന്ദ്രങ്ങള്‍ തുറന്നുകൊടുക്കാമെന്ന വാഗ്ദാനം ലംഘിച്ചാല്‍ വീണ്ടും കരിമ്പട്ടികയില്‍ പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.....


No comments: