Monday, October 13, 2008

രാഹുല്‍ മഹാജനുമായി പ്രണയത്തിലല്ലെന്ന് പായല്‍


കൊല്ലപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയായ പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനുമായി പ്രണയത്തിലല്ലെന്ന് ബോളിവുഡ് താരം പായല്‍ റോഹ്തഗി. 'ബിഗ്‌ബോസ്' എന്ന റിയാലിറ്റി ഷോയില്‍ രാഹുലും പായലും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങള്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ചൂടു പകര്‍ന്നിരുന്നു. എന്നാല്‍ ഷോയില്‍ നിന്നു പുറത്തായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രാഹുലുമായി പ്രണയത്തിലല്ലെന്ന് പായല്‍ പറഞ്ഞത്. 'രാഹുല്‍ എന്റെ ബോയ്ഫ്രണ്ടല്ല, എന്നാല്‍ എന്റെ സുഹൃത്താണ്' പായല്‍ പറയുന്നു.

രാഹുല്‍ മഹാജന്‍ തന്റെ ഭാര്യ ശ്വേതയില്‍ നിന്ന് ആഗസ്ത് മാസത്തില്‍ വിവാഹമോചനം നേടിയിരുന്നു. പായലുമായുള്ള അടുപ്പമാണ് രാഹുലിന്റെ വിവാഹത്തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.....


No comments: