Monday, October 13, 2008

ബോണ്ട് ആദ്യം ഇന്ത്യയില്‍


ആഗോള സിനിമാ പ്രേക്ഷകര്‍ക്ക് ഉദ്വേഗജനകമായ പുതിയ ഒരു അനുഭവം പകരാനായി ജെയിംസ്‌ബോണ്ട് വീണ്ടും വരുന്നു. സോണി പിക്ചര്‍ നിര്‍മിച്ച് തിയേറ്ററുകളില്‍ എത്തിക്കുന്ന പുതിയ ബോണ്ട് ചിത്രമാണ് 'ക്വാണ്ടം ഓഫ് സോളസ്'.
പ്രേക്ഷകര്‍ക്ക് ഹരമായിമാറിയ ഡാനിയല്‍ ക്രെയിഗ് തന്നെയാണ് വീണ്ടും ബോണ്ടായി പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ബോണ്ട് ചിത്രമായ 'കാസിനോ റൊയാലി'ന്റെ തുടര്‍ക്കഥയാണ് പുതിയ ചിത്രം.
കാമുകിയായ വെസ്‌പെറിന്റെ വഞ്ചനയ്ക്ക് പകരം ചോദിക്കാനായി ഇറങ്ങിത്തിരിക്കുന്ന ബോണ്ട് എത്തിപ്പെടുന്നത് അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു മാഫിയാ സംഘത്തിന്റെ പിടിയിലാണ്. ഓസ്ട്രിയ, ഇറ്റലി, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കി മാഫിയാസംഘത്തിന്റെ ചുരുളഴിക്കുകയാണ് പുതിയ ചിത്രം.....


No comments: