Monday, October 13, 2008

വിവാദമുയര്‍ത്തി ഷൊലിയുടെ മുലയൂട്ടല്‍ ചിത്രം


ഈയിടെ ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ ആഞ്ജലീന ഷൊലി തന്റെ കുട്ടികളിലൊന്നിനെ മുലയൂട്ടുന്ന ചിത്രം 'ഡബ്ലിയു' മാഗസിന്റെ കവറായി പ്രത്യക്ഷപ്പെടുന്നത് വിവാദം സൃഷ്ടിക്കുന്നു. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ ആഞ്ജലീനയുടെ നടപടിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു 'സെക്‌സ് സിംബലാ'യ ആഞ്ജലീനയുടെ ചിത്രം ഒളിഞ്ഞുനോട്ടക്കാരെയാണ് സംതൃപ്തിപ്പെടുത്തുകയെന്ന് വിമര്‍ശകര്‍ പറയുന്നു. നവംബര്‍ മാസത്തിലെ 'ഡബ്ലിയു' മാഗസിന്റെ കവറിലാണ് ഷൊലിയുടെ ഭര്‍ത്താവ് ബ്രാഡ്പിറ്റെടുത്ത ചിത്രം പ്രത്യക്ഷപ്പെടുക. ജൂലായില്‍ ദമ്പതിമാര്‍ക്ക് പിറന്ന ഇരട്ടകളായ വിവിയന്നയുടെയും ലിയോണിന്റെയും ബ്രാഡ്പിറ്റെടുത്ത മറ്റു ചിത്രങ്ങളും മാഗസിനിലുണ്ടാവും.

70 ശതമാനത്തിലധികം അമേരിക്കന്‍ അമ്മമാരും കുട്ടികളെ മുലയൂട്ടുന്നുണ്ടെങ്കിലും ആറുമാസത്തിനുശേഷം ഇത് ഗണ്യമായി കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.....


No comments: