വാഷിങ്ടണ്‍: ആഗോളതലത്തില്‍ പടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജി - ഏഴ് രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന് യു എസില്‍ നടക്കും.
ധനകാര്യമന്ത്രിമാര്‍ക്കുപുറമേ വിവിധ ബാങ്ക് മേധാവികള്‍, സാമ്പത്തിക രംഗത്തെ വിദഗ്ദ്ധ ര്‍ എന്നിവരുടെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടും യോഗം പരിഗണിക്കും. വാഷിങ്ടണിലാണ് യോഗം നടക്കുന്നത്.
നാളെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ജി ഏഴ് ധനകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.
ജി-20 രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കേന്ദ്രധനകാര്യമന്ത്രി പി ചിദംബരവും വാഷിങ്ടണില്‍ എത്തിയിട്ടുണ്ട്.
ഐ എം എഫ്, ലോകബാങ്ക് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.
No comments:
Post a Comment