Friday, October 10, 2008

ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച: രൂപയുടെ മൂല്യത്തിലും ഇടിവ്‌


(+01217312+)മുംബൈ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഓഹരിവിപണികളെല്ലാം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇന്ത്യയില്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും വന്‍ നഷ്ടമാണ് നേരിട്ടത്. രാവിലെ 9.55ന് വ്യാപാരം ആരംഭിച്ച ആദ്യ സെക്കന്‍ഡില്‍ തന്നെ സെന്‍സെക്‌സ് ആയിരം പോയിന്റും നിഫ്റ്റി 250 പോയിന്റുമാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ ആദ്യ സെക്കന്‍ഡില്‍ തന്നെ ഇത്രയും വലിയ ഇടിവുണ്ടാകുന്നത് അപൂര്‍വ്വമാണ്. തകര്‍ച്ച രൂക്ഷമായതോടെ റിസര്‍വ് ബാങ്ക് രക്ഷാനടപടി തുടങ്ങി.

അപ്രതീക്ഷിതമായ നീക്കത്തില്‍ റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) ഒരുശതമാനം കൂടി കുറച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ നിരക്ക് ഒമ്പത് ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി. രണ്ട് ദിവസം മുമ്പ് നിരക്ക് അര ശതമാനം കുറച്ചിരുന്നു.....


No comments: