Friday, October 10, 2008

പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും


ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കാശ്മീര്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. വിവാദമായ ബഗ്ലിഹര്‍ ഡാം വൈദ്യുത പദ്ധതി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 5000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

450 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഒന്നാം ഘട്ട പദ്ധതിയാണ് ഇന്ന് കമ്മിഷന്‍ ചെയ്യുക. നാളെ കാശ്മീരിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടുള്ള പ്രതിഷേധസൂചകമായി ചില വിഭാഗങ്ങള്‍ നാളെ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കാശ്മീര്‍ താഴ്‌വരയിലെ ആദ്യ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


No comments: