Monday, October 13, 2008

ആന്ധ്രയിലെ കൂട്ടക്കൊല സി.ബി.ഐ അന്വേഷിക്കും


ഹൈദരാബാദ്: വര്‍ഗീയസംഘര്‍ഷത്തെത്തുടര്‍ന്ന് ആന്ധ്രയില്‍ ആറുപേരെ ചുട്ടുകൊന്ന കേസ് സി.ബി.ഐ അന്വേഷിക്കും. അഡിലാബാദ് ജില്ലയിലെ ബറേലിയിലാണ് സംഭവമുണ്ടായത്. വീടിനു തീവെച്ച് മൂന്നു കുട്ടികളുള്‍പ്പെടെ ആറുപേരെ അക്രമികള്‍ ചുട്ടുകൊല്ലുകയാണ് ചെയ്തത്.

മരിച്ചവരില്‍ ചിലര്‍ ഹൈദരാബാദില്‍നിന്നുള്ളവരാണെന്നും 'ദസറാ' ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബവീട് സന്ദര്‍ശിക്കാന്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് അക്രമികള്‍ തീവെച്ചതെന്നും കരുതുന്നു.

അക്രമം തടയാന്‍ ജില്ലാ പോലീസ് അതിജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി നിര്‍ദേശം നല്‍കി.

ജില്ലയിലെ ബെയ്ന്‍സ പട്ടണത്തില്‍ വെള്ളിയാഴ്ചയുണ്ടായ സാമുദായികസംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും നാലുപേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.....


No comments: