Monday, October 13, 2008

സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്‌


കൊച്ചി: സ്മാര്‍ട് സിറ്റിയുടെ നാലാം ഡയറക്ടര്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച കൊച്ചിയില്‍ ചേരും. വൈകീട്ട് മൂന്നിന് ഹോട്ടല്‍ റമദായിലാണ് യോഗം.

സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തുനിന്നുള്ള കുടിയൊഴിപ്പിക്കല്‍, സെസ് നയം, നൂറേക്കറിന്റെ പ്രത്യേക സാമ്പത്തിക മേഖലാ പദവി, കെഎസ്ഇബി പ്രശ്‌നം എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇത്തവണത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചാ വിഷയമാകുന്നത്. സ്മാര്‍ട് സിറ്റി നിര്‍മാണം എന്നു തുടങ്ങുമെന്നത് സംബന്ധിച്ചും ഈ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സെസ് നയം സംബന്ധിച്ച അവ്യക്തതകളും സ്മാര്‍ട് സിറ്റി പ്രതിനിധികളുടെ ആശങ്കയും യോഗത്തില്‍ പരിഹരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


No comments: