യൂത്ത് ഗെയിംസിന് തുടക്കം
പുണെ: സന്തൂറില്‍ വിസ്മയരാഗമായി പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ. സ്വപ്നസുന്ദരി ഹേമമാലിനിയുടെ നൃത്തച്ചുവടുകള്‍. ബോളിവുഡ് സാന്നിദ്ധ്യമായി സെയ്ഫ് അലി ഖാനും ഊര്‍മിള മാംതോഡ്കറും. മണ്ണിലും വിണ്ണിലും അഭ്യാസക്കാഴ്ചകളൊരുക്കി വ്യോമസൈനികര്‍. ലോകത്തെ പുണെയിലേക്ക് സ്വാഗതംചെയ്ത് ശ്രേയ ഘോസലിന്റെ ശബ്ദ സൗകുമാര്യം.പുണെയിലെ ശിവ് ചത്രപതി സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മൂന്നാമത് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിന് ഗംഭീര തുടക്കം. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മേള തുടങ്ങിയതായി പ്രഖ്യാപിച്ചതോടെ ആകാശത്ത് വര്‍ണവിസ്മയമായി കരിമരുന്ന് പ്രയോഗം.
ദീപശിഖ തെളിയിക്കലിനുപകരം കലശാഭിഷേകത്തോടെ മേള തുടങ്ങിയത് വ്യത്യസ്തമായ കാഴ്ചയായി.....
No comments:
Post a Comment