കൊച്ചി: ബഹുനില കാര്‍ പാര്‍ക്കിങ് സമ്പ്രദായം സജ്ജമാക്കുന്ന രാംരത്‌ന ഗ്രൂപ്പ് ആര്‍.ആര്‍. പാര്‍കോണ്‍ കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 450 ചതുരശ്ര അടിയില്‍ 50 കാറുകള്‍ക്ക് ഓട്ടോമാറ്റിക് പാര്‍ക്കിങ് സംവിധാനമൊരുക്കുന്ന ആര്‍.ആര്‍. പാര്‍കോണിന്റെ വരവ് പാര്‍ക്കിങ്പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് രാംരത്‌ന ഗ്രൂപ്പ് പ്രസിഡന്റ് ഗോപാല്‍ കബ്ര പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ജിസിഡിഎ ഉള്‍പ്പെടെ ചില തദ്ദേശസ്ഥാപനങ്ങളുമായി ഇതു സംബന്ധിച്ചുള്ള സംഭാഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പസില്‍, റോട്ടറി സംവിധാനങ്ങളാണ് പാര്‍കോണ്‍ അവതരിപ്പിക്കുന്നത്.....
No comments:
Post a Comment