ഓസ്‌ട്രേലിയയ്ക്ക് 263 റണ്‍സ് ലീഡ്
ബാംഗ്ലൂര്‍: പിച്ചില്‍ വിള്ളലുകള്‍ പെരുകുന്നു; ഇരുടീമുകളുടെയും ചിന്താസംഭരണികളില്‍ സാധ്യതകളുടെ ഗണിതവാക്യങ്ങളും. ഇപ്പോള്‍ കളം നിറഞ്ഞ് കളിക്കുന്നത് താരങ്ങളല്ല.മറിച്ച് സാധ്യതകളാണ്. വിരസമായൊരു സമനിലയിലേക്കോ ഇന്ത്യയുടെ തോല്‍വിയിലേക്കോ വിരല്‍ ചൂണ്ടുകയാണ് ആ സാധ്യതകള്‍. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാംദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് 263 റണ്‍സിന്റെ ലീഡും അഞ്ചുവിക്കറ്റും കൈയിലുണ്ട്; ഒപ്പം വിജയപ്രതീക്ഷയും. ആ പ്രതീക്ഷകളെ സമനിലയിലേക്ക് ചുരുക്കുകയാവും ഇന്ത്യന്‍ ലക്ഷ്യം. (സ്‌കോര്‍ ഒന്നാം ഇന്നിങ്ങ്‌സ്:ഓസ്‌ട്രേലിയ-430,ഇന്ത്യ-360. രണ്ടാം ഇന്നിങ്‌സ്: ഓസ്‌ട്രേലിയ-അഞ്ചിന് 193).
ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയ്ക്ക് പരിക്കുപറ്റിയതോടെ ഇന്ത്യന്‍ ബൗളിങ് നിര പരിക്ഷീണമാണ്.....
No comments:
Post a Comment