Monday, October 13, 2008

അര്‍ജന്‍റീന, സ്‌പെയിന്‍, ജര്‍മനി മുന്നോട്ട്‌


ഇറ്റലിക്കും ഫ്രാന്‍സിനും സമനില

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് ടീമുകള്‍ക്ക് ജയം. എന്നാല്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്കും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മധ്യ അമേരിക്കയില്‍ ജമൈക്ക മെക്‌സിക്കോയെ അട്ടിമറിച്ചു (1-0).

തുടര്‍ച്ചയായ ആറ് സമനിലകള്‍ക്ക് ശേഷമാണ് അര്‍ജന്റീന വിജയം കാണുന്നത്. സ്വന്തം മണ്ണില്‍ ഉറുഗ്വായ്‌യെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയ മുന്‍ ചാമ്പ്യന്മാര്‍ ഒമ്പത് കളികളില്‍നിന്ന് 16 പോയന്‍േറാടെ മേഖലയില്‍ പാരഗ്വായ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെത്തി. കൊളംബിയയെ തോല്പിച്ച പാരഗ്വായ് (0-1) 20 പോയന്‍േറാടെയാണ് ഒന്നാംസ്ഥാനത്ത്.....


No comments: