Monday, October 13, 2008

ഐ ലീഗ്: ഈസ്റ്റ് ബംഗാളിന് വീണ്ടും തോല്‍വി, ഡെംപോയ്ക്ക് ജയം


മുംബൈ: കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ്ബംഗാളിന് ഐ ലീഗ് ഫുട്‌ബോളില്‍ വീണ്ടും കാലിടറി. എയര്‍ ഇന്ത്യയാണ് മൂന്നാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരെ വീഴ്ത്തിയത് (2-0). ഗോവയില്‍ നടന്ന മറ്റ് കളികളില്‍ ചാമ്പ്യന്മാരായ ഡെംപോ പ്രമോഷന്‍ ടീമായ വാസേ്കായെ തോല്പിച്ചപ്പോള്‍ (2-1) മറ്റൊരു പുതുമുഖ ടീമായ കൊല്‍ക്കത്ത ചിരാഗ് യുണൈറ്റഡ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ഒന്നാംപകുതിയില്‍ റോബര്‍ട്ടൊ സില്‍വയും (24), റാന്റിമാര്‍ട്ടിന്‍സുമാണ് (30) ഡെംപോയുടെ ഗോളുകള്‍ നേടിയത്. ഉസ്‌ബെക്കിസ്താന്‍ താരം റവ്ഷാന്‍ തെഷാബേവ് 32-ാം മിനിറ്റില്‍ വാസേ്കായുടെ ഗോള്‍ കണ്ടെത്തി.

കടലാസില്‍ ദുര്‍ബലരായ എയര്‍ ഇന്ത്യ സ്വന്തം ഗ്രൗണ്ടില്‍ ഈസ്റ്റ്ബംഗാളിനെ ശരിക്കും വിറപ്പിച്ചു.....


No comments: