ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടെടുപ്പ് കഴിയുംവരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായുള്ള നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പാസാക്കും.
എക്‌സിറ്റ് പോളുകള്‍ നിരോധിക്കുന്നതിനോട് എല്ലാ പാര്‍ട്ടികളും നേരത്തേ തന്നെ യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുമ്പോള്‍, ഓരോ ഘട്ടത്തിലെ വോട്ടെടുപ്പിനൊടുവിലും എക്‌സിറ്റ് പോള്‍ പ്രവചനം നടത്തുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് വിലക്കുണ്ടാവില്ല.
1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 126(ബി) എന്ന വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും എക്‌സിറ്റ് പോളിന് നിരോധനം ഏര്‍പ്പെടുത്തുക.....
No comments:
Post a Comment