ഭുവനേശ്വര്‍: ഒറീസ്സയില്‍ സംഘര്‍ഷമുണ്ടായ കന്ധമാല്‍ ജില്ലയില്‍ വന്‍ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയതോടെ അക്രമികള്‍ അയല്‍ ജില്ലയായ ബൗധിലേക്ക് കടന്നുകയറി തീവെപ്പും അക്രമവും തുടങ്ങി. ബൗധിലെ എട്ടു വീടുകള്‍ക്കാണ് ബുധനാഴ്ച രാത്രി അക്രമികള്‍ തീവെച്ചത്.
എന്നാല്‍ അക്രമം വര്‍ഗീയ കലാപത്തിന്റെ തുടര്‍ച്ചയല്ലെന്നും മറിച്ച് വംശീയ അക്രമണമാണെന്നുമാണ് പോലീസ് പറയുന്നത്.
ബൗധിലെ ലംസാരി പലി ഗ്രാമത്തിലെ 'പന' എന്ന ദളിത് വിഭാഗത്തിന്റെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഗോത്ര വിഭാഗങ്ങള്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കന്ധമാലിലെ ഗോച്ചിപഡ മേഖലയില്‍ നിന്ന് എത്തിയവരാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
കന്ധമാലില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ ഒരാഴ്ചയായി നിയന്ത്രണ വിധേയമാണ്.....
No comments:
Post a Comment