Friday, October 10, 2008

മൂന്നാറില്‍ 1662 ഏക്കര്‍ഭൂമി മൂന്നുമാസത്തിനകം പതിച്ചുനല്‍കും - മുഖ്യമന്ത്രി


(+01217239+)മൂന്നാര്‍: ഒന്നരവര്‍ഷമായി തുടര്‍ന്നുവരുന്ന മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമായിത്തുടരാനും ഒഴിപ്പിച്ചെടുക്കുന്ന ഭൂമി സമയബന്ധിതമായി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും മൂന്നാറില്‍ച്ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗം തീരുമാനിച്ചു. ഇതിനകം ഒഴിപ്പിച്ചെടുത്ത 1662 ഏക്കര്‍ മൂന്നുമാസത്തിനകം ആദിവാസികളും തോട്ടംതൊഴിലാളികളും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 16000-ല്‍പരം ഏക്കര്‍ കൈയേറ്റഭൂമി ഇതുവരെ ഒഴിപ്പിച്ചുകഴിഞ്ഞു. 304 ഏക്കര്‍ മൂന്നാറിലെ ടൂറിസം വികസന പദ്ധതികള്‍ക്കായി നീക്കിവയ്കും.

ഏറ്റെടുക്കുന്ന ഭൂമി ഓരോ മൂന്നുമാസം കൂടുമ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണംചെയ്യും.....


No comments: