Friday, October 10, 2008

മഹാരാഷ്ട്രയില്‍ നിയമഭേദഗതി വരുന്നു ഒരുമിച്ചു കഴിയുന്ന സ്ത്രീയെ ഭാര്യയായി കണക്കാക്കാം


മുംബൈ: നിയമപരമായി വിവാഹിതരായില്ലെങ്കിലും പുരുഷനോടൊപ്പം നിശ്ചിതകാലം ഒന്നിച്ചു താമസിക്കുന്ന സ്ത്രീക്ക് ഭാര്യ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നല്‍കുന്ന നിയമഭേദഗതി നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിനാവശ്യമായ വിധത്തില്‍ ക്രിമിനല്‍ നടപടി ചട്ടം ഭേദഗതിചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.

നിയമപരമായി വിവാഹിതരാകാതെ ഒന്നിച്ചു താമസിക്കുന്ന ഒട്ടേറെ പേര്‍ മുംബൈ നഗരത്തിലുണ്ട്. ഒന്നിച്ചു താമസിച്ച പുരുഷനും കുടുംബവും കൈയൊഴിഞ്ഞ് ഒട്ടേറെ സ്ത്രീകള്‍ വഴിയാധാരമാവുന്നുമുണ്ട്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ നിരന്തരമായ ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 125-ാം വകുപ്പ് ഭേദഗതി ചെയ്യുന്നത് പരിശോധിക്കാന്‍ ജസ്റ്റിസ് മളീമഠിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയമിച്ചിരുന്നു.....


No comments: