ന്യൂഡല്‍ഹി: ജഡ്ജ ിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ ജൂഡീഷ്യല്‍ കൗണ്‍സില്‍ രൂപവത്കരിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ വരുന്ന സമ്മേളനത്തില്‍ ഇതിനായുള്ള ഭേദഗതി ബില്‍ അവതരിപ്പിക്കും. 2006 ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ജഡ്ജ സ് അന്വേഷണ ബില്‍ പിന്‍വലിക്കും.
ബില്‍ നിയമമാകുന്നതോടെ ഹെക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജ ിമാര്‍ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിധിയില്‍വരും. ജഡ്ജ ിമാര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ സാധാരണക്കാരന് അവകാശം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. പരാതി അന്വേഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിക്കാനും അന്വേഷണത്തിനുശേഷം ശിക്ഷാനടപടി ശുപാര്‍ശ ചെയ്യാനും കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും.....
No comments:
Post a Comment