Friday, October 10, 2008

മുംബൈയില്‍ അറസ്റ്റിലായ രണ്ടു ഭീകരര്‍ക്ക് ഹൈദരാബാദ് സേ്ഫാടനത്തില്‍ പങ്ക്‌


മുംബൈ: മുംബൈയില്‍ അറസ്റ്റിലായ ഭീകരപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ 2007-ലെ ഹൈദരാബാദ് സേ്ഫാടനത്തില്‍ പങ്കാളികളായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തുന്നു.

മുഹമ്മദ് അക്ബര്‍ ഇസ്മായേല്‍ ചൗധരി എന്ന പ്രതി 2007 ആഗസ്ത് 25ന് സേ്ഫാടനം ഉണ്ടാകുന്നതിന് ഒരു മാസംമുമ്പ് ഹബ്‌സിഗുഡ എന്ന സ്ഥലത്ത് ഒരു ബംഗ്ലാവ് വാടകയ്‌ക്കെടുത്ത് അനീഖ് ഷാഫിഖ് ശൈഖ് എന്നയാളിനോടൊപ്പം താമസിച്ചിരുന്നു. ഇവര്‍ സേ്ഫാടനത്തിന് യോജിച്ച സ്ഥലം തിരഞ്ഞെടുക്കാന്‍ നിരീക്ഷണം നടത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി. മംഗലാപുരത്ത് നിന്ന് വന്ന സേ്ഫാടനവസ്തുക്കള്‍ സ്വീകരിച്ചതും ചൗധരിയാണെന്ന് പോലീസ് പറയുന്നു.

സേ്ഫാടനങ്ങള്‍ക്ക് രണ്ടു ദിവസം മുമ്പ് റിയാസ് ബത്കല്‍ എന്ന റോഷന്‍ഖാന്‍ ഹൈദരാബാദിലെത്തിയിരുന്നു.....


No comments: