Monday, October 13, 2008

സോനുവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു


(+01217526+)ആഗ്ര: നാലുദിവസം മുന്‍പ് ആഗ്രയിലെ ലെഹ്‌റാക്പുര ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ സോനുവെന്ന രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍, അത്ഭുതം സംഭവിച്ചാല്‍ മാത്രമേ കുട്ടി രക്ഷപ്പെടാന്‍ ഇടയുള്ളൂ എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

കുഴല്‍ക്കിണറിനു സമാന്തരമായി തുരങ്കം നിര്‍മിച്ച് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

ഭൂനിരപ്പില്‍നിന്ന് 70 അടി താഴെ കുട്ടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, കുട്ടിയെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ക്യാമറകള്‍ തകരാറിലായതോടെ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ മാര്‍ഗമില്ലാതായതായി ഡി.....


No comments: