Monday, October 13, 2008

റായ്പുരില്‍ 75കാരി 'സതി' അനുഷുിച്ചു


റായ്പുര്‍: ഭര്‍ത്താവിന്റെ ചിതയിലേക്ക് എടുത്തുചാടി എഴുപത്തഞ്ചുകാരിയായ ഭാര്യ ആത്മാഹുതി ചെയ്തു.

ഛത്തീസ്ഗഢിലെ റായ്പുരിനുസമീപം ചെച്ചറിലാണ് 75കാരിയായ ലാല്‍മതിവര്‍മ സതി അനുഷുിച്ചത്. ലാല്‍മതിയുടെ ഭര്‍ത്താവ് ശിവ്‌നന്ദന്‍ വര്‍മ (80) ശനിയാഴ്ചയാണ് മരിച്ചത്. അപ്പോള്‍ത്തന്നെ 'സതി' അനുഷുിക്കുമെന്ന് ലാല്‍മതി പറഞ്ഞിരുന്നു. ശിവ്‌നന്ദന്റെ ശവസംസ്‌കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയപ്പോഴാണ് എരിയുന്ന തീയിലേക്ക് ലാല്‍മതി എടുത്തുചാടിയത്.

കാണാതായ ലാല്‍മതിയെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിന്റെ ചിതയില്‍ ലാല്‍മതിയുടെ അവശിഷ്ടം കണ്ടെത്തിയത്.

ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കുന്ന 'സതി' സമ്പ്രദായം 1829ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.....


No comments: