ന്യൂഡല്‍ഹി: ഓഹരി വിപണിയിലിറങ്ങുന്ന സ്ഥാപനങ്ങള്‍ ഐ.പി.ഒ.കള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ഓഹരി വിപണിയിലിറങ്ങും മുമ്പ് സ്വതന്ത്ര നിരീക്ഷകരെക്കൊണ്ട് ഐ.പി.ഒ.യുടെ വില തീര്‍പ്പാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മുഖവിലയ്ക്കു പുറമെ നിശ്ചിത തുക പ്രീമിയം ചുമത്തിയാണ് പ്രമുഖ കമ്പനികള്‍ ഐ.പി.ഒ.യുടെ വില നിശ്ചയിക്കുന്നത്. ഇതു പലപ്പോഴും അമിതമാകാറുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഐ.പി.ഒ.യുടെ മൂല്യനിര്‍ണയത്തിനു സംവിധാനമാവിഷ്‌കരിക്കാനാണ് ശ്രമമെന്ന് കമ്പനികാര്യ മന്ത്രി പ്രേംചന്ദ്ഗുപ്ത പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ മാതൃകയില്‍ നിയമ സാധുതയുള്ള സ്വതന്ത്ര മൂല്യനിര്‍ണയ സംവിധാനം ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.....
No comments:
Post a Comment