ബാംഗ്ലൂര്‍: സാമ്പത്തിക ഇടപാടുകളില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സേവനം നല്‍കുന്ന വിവിധ നിരക്കിലുള്ള കാര്‍ഡുകള്‍ ആക്ഫിന്‍ ബിസിനസ് സൊല്യൂഷന്‍സ് പുറത്തിറക്കി. കമ്പനിയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് നികുതി, സമ്പാദ്യം, വായ്പ, ഇന്‍ഷുറന്‍സ്, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദേശങ്ങളും വിദഗ്ധസേവനവും ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ രാകേഷ് എസ്. ഷെട്ടിയും സി.ഇ.ഒ. ഇ. ശിവരാമകൃഷ്ണനും പറഞ്ഞു.
സില്‍വര്‍ പ്ലസ്, ഗോള്‍ഡ്, ഗോള്‍ഡ് പ്രിവിലേജ്, പ്ലാറ്റിനം, പ്ലാറ്റിനം പ്രീമിയം കാര്‍ഡുകളിലൂടെയാണ് ഈ സേവനം ലഭ്യമാക്കുക. നിരക്കനുസരിച്ച് കാര്‍ഡ് ഉടമകള്‍ക്ക് തിരഞ്ഞെടുത്ത ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ആസ്പത്രികള്‍, ഷോപ്പിങ് മാളുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ഡിസ്‌കൗണ്ട് ലഭിക്കും.....
No comments:
Post a Comment