(+01217525+)ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ ചാന്ദ്രയാന്‍-1 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവേ ഒക്ടോബര്‍ 22ന് രാവിലെ 6.22ന് നിശ്ചയിച്ച വിക്ഷേപണത്തിന്, കാലാവസ്ഥ തടസ്സമാവില്ലെന്ന് ഐ.എസ്.ആര്‍.ഒ.യിലെ ഉന്നത ശാസ്ത്രജ്ഞര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇപ്പോള്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് കാലാവസ്ഥ പ്രശ്‌നമുണ്ടാക്കില്ല. ഇക്കാര്യം ഒരുസംഘം കാലാവസ്ഥാ വിദഗ്ദ്ധ ര്‍ സസൂക്ഷ്മം പരിശോധിച്ചുവരികയാണ്. ഇനിയുള്ള ഒന്‍പത് ദിവസങ്ങള്‍ നിര്‍ണായകമാണ്. ''മഴയോ മഞ്ഞോ വെയിലോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. എന്നാല്‍, കൊടുങ്കാറ്റ്, ഇടിമിന്നല്‍ എന്നിവയെയാണ് പേടി'' - തിരുവനന്തപുരത്ത് നിന്നെത്തിയ ഒരുസംഘം പത്രലേഖകരോട് സതീശ്ധവാന്‍ സ്‌പേസ് സെന്ററിന്റെ ഡയറക്ടര്‍ എം.സി. ദത്തന്‍ പറഞ്ഞു.....
No comments:
Post a Comment