കൊച്ചി: മാറാട് കേസ്സിലെ പ്രതികള്‍ ഒരാഴ്ചയ്ക്കകം കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലവും നല്‍കണമെന്ന് ജസ്റ്റിസ് കെ. ഹേമ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണിത്.
ആകെ 142 പ്രതികളുള്ള കേസ്സില്‍ 137 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍ ജാമ്യത്തിലിറങ്ങിയ 82 പേര്‍ റംസാന്‍ കഴിയുന്നതോടെ വിദേശത്തേയ്ക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്.പി. ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. അതിനാല്‍ പാസ്‌പോര്‍ട്ട് കോഴിക്കോട് കോടതിയില്‍ സമര്‍പിക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.....
No comments:
Post a Comment