Wednesday, October 01, 2008

മുഖ്യമന്ത്രി മൂന്നാറില്‍; പുതിയ ദൗത്യത്തിന് തുടക്കം


(+01216792+)മൂന്നാര്‍:കൈയേറ്റമൊഴിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിന് തുടക്കംകുറിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ചൊവ്വാഴ്ച മൂന്നാറിലെത്തി. ഇതിനകം ഒഴിപ്പിച്ചെടുത്ത 11581.34 ഏക്കര്‍ ഭൂമി, ഭൂരഹിതരായ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടിക്കും, കൈയേറ്റമെന്ന് ദൗത്യസംഘം കണ്ടെത്തിയ കൂടുതല്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കത്തിനും തുടക്കമിടുകയാണ് സന്ദര്‍ശനലക്ഷ്യം.

പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ഡാമിനുസമീപം പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേനമ്പര്‍ 60/1ല്‍പ്പെടുന്ന അഞ്ചേക്കര്‍ സ്ഥലം വി.എസ്. സന്ദര്‍ശിച്ചു. ഇത് ടാറ്റാ ടീ കൈയേറി ഗ്രാന്റിസ് നട്ടുപിടിപ്പിച്ചിട്ടുള്ള സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ സെവന്‍മല, ലക്ഷ്മി എസ്റ്റേറ്റുകള്‍ക്കിടയില്‍ പാര്‍വതിമലയില്‍ ഈവര്‍ഷം ആദ്യം വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ നടന്ന കൈയേറ്റം ഒഴിപ്പിച്ച സ്ഥലവും വി.....


No comments: