Wednesday, October 01, 2008

കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട കേസ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ചിന് കൈമാറും.

പെരിന്തല്‍മണ്ണയിലെ ഒരു ലോഡ്ജില്‍ രണ്ടുദിവസം മുമ്പ് പോലീസ് കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി പത്തനംതിട്ട സ്വദേശി കമലപ്രസാദിനെ (58) പിടികൂടിയിരുന്നു. 56,500 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തത്.

പെരിന്തല്‍മണ്ണ എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം കമലപ്രസാദ് താമസിച്ചിരുന്ന നാഗര്‍കോവിലില്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് പോയിട്ടുണ്ട്. നാഗര്‍കോവിലിലും കള്ളനോട്ടുമായി കമലപ്രസാദിന് ബന്ധമുള്ള തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലും അന്വേഷിച്ചശേഷമാണ് സംഘം മടങ്ങുക.....


No comments: