Wednesday, October 01, 2008

കെ.സി.എ. അഴിമതി ആഭ്യന്തരവകുപ്പിനു മുന്നില്‍


കോഴിക്കോട്: കേരള ക്രിക്കറ്റ് അസോസിയേഷനിലെ (കെ.സി.എ.) അഴിമതികളെയും സാമ്പത്തികക്രമക്കേടുകളെയും കുറിച്ചുള്ള പരാതികളിന്മേല്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. പരാതികളടങ്ങിയ ഫയല്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജെ. മാത്യുവിന് കൈമാറി.
കെ.സി.എ.യിലെ ക്രമക്കേടുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കായികമന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. തനിക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലിനും ഇതുസംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ട്. എന്നാല്‍ കെ.സി.എ. ഒരു സ്വയംഭരണ സ്ഥാപനമായതിനാല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രയാസങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ഗൗരവമേറിയ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.....


No comments: