Monday, October 13, 2008

കേരളത്തിലേക്ക് ആയുധക്കടത്ത്: പുണെയില്‍ ഒരാള്‍ അറസ്റ്റില്‍


പുണെ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനിടയില്‍ കേരളത്തിലേക്ക് ആയുധക്കടത്ത് നടത്തുന്ന സംഘത്തില്‍പ്പെട്ട ഒരാളെ പുണെ പോലീസ് അറസ്റ്റ്‌ചെയ്തു. കൊങ്കണ്‍ പ്രദേശത്ത് രാജ്പുര്‍ താലൂക്കിലെ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടറായ ഷാഹിദ് സലിം ചൗഗ്ലയെയാണ് പുണെ ഭീകരവിരുദ്ധ സംഘം അറസ്റ്റുചെയ്തത്.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ക്കുള്ള പുണെ ബന്ധത്തെക്കുറിച്ച് പുണെ പോലീസിനു കീഴിലുള്ള ഭീകരവിരുദ്ധസംഘം സൂചന നല്‍കിയിരുന്നു. എട്ടിന് ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ശ്രമിച്ച 29 പിസ്റ്റളും 30 റിവോള്‍വറുമടക്കം 59 കൈത്തോക്കുകള്‍, 200 തിരകള്‍ എന്നിവ എയര്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.....


No comments: