(+01217491+)കാഞ്ഞങ്ങാട്:ആത്മീയാചാര്യനും കാഞ്ഞങ്ങാട് ആനന്ദാശ്രമം മാനേജിങ് ട്രസ്റ്റിയുമായ സ്വാമി സച്ചിദാനന്ദ (89) സമാധിയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 8.15 ഓടെയായിരുന്നു സമാധി. 1949ല്‍ ആനന്ദാശ്രമത്തില്‍ എത്തിയ സ്വാമി 1989 മുതല്‍ മാനേജിങ് ട്രസ്റ്റിയായി തുടരുകയായിരുന്നു.
1919 നവംബര്‍ 12ന് പാലക്കാട് ആലത്തൂരിനടുത്ത് മേലര്‍ക്കാട്ട് കൃഷ്ണ പട്ടരുടെയും പാര്‍വതി അമ്മാളുടെയും മകനായാണ് ജനനം. പൂര്‍വാശ്രമത്തില്‍ അനന്തശിവന്‍ എന്നായിരുന്നു പേര്. നെന്മാറ ഗവ. ഹൈസ്‌കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം 1939ല്‍ കോയമ്പത്തൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തു. 1941ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. ചിറ്റഗോങ്, ബര്‍മ, സിംഗപ്പൂര്‍, കിര്‍ക്കി എന്നിവിടങ്ങളില്‍ സേവനമനുഷുിച്ചു.....
No comments:
Post a Comment