Monday, October 13, 2008

ഇന്ത്യയിലെ അക്രമങ്ങളെ മാര്‍പാപ്പ അപലപിച്ചു


വത്തിക്കാന്‍: ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതുപേക്ഷിച്ച് സ്നേഹത്തിന്റെ മാര്‍ഗം തേടണമെന്ന് അദ്ദേഹം പറഞ്ഞു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലെ സമാപന പ്രസംഗത്തിലാണ് മാര്‍പാപ്പ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

ആശങ്കകള്‍ക്കും പീഡാനുഭവത്തിനും ഇടയാക്കുന്ന സാഹചര്യങ്ങള്‍ മറികടന്ന് അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ഥന നടത്തുകയാണ് വേണ്ടത്. അക്രമം നടത്തുന്നവര്‍ അതുപേക്ഷിച്ച് അവരുടെ സഹോദരീസഹോദരന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് സ്നേഹത്തിനും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കണം.....


No comments: