ശ്രീനഗര്‍: ജമ്മുകശ്മീരില്‍, തീവ്രവാദികളെന്നു കരുതുന്ന രണ്ടുപേരെ സുരക്ഷാസേന വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടവര്‍ മലപ്പുറം ജില്ലക്കാരാണെന്നാണ് ജമ്മുകശ്മീര്‍ ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
വടക്കന്‍ കശ്മീരിലെ ലൊലാബ് താഴ്‌വരയിലാണ് വെടിവെപ്പു നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ പക്കലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൂചിപ്പിക്കുന്നത് മലപ്പുറം ജില്ലക്കാരാണെന്നാണ്. എന്നാല്‍ ഇത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡാവാനുള്ള സാധ്യതയുണ്ടെന്നും തീര്‍പ്പിനുവേണ്ടി കേരള പോലീസുമായി ബന്ധപ്പെട്ടുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
'ലഷ്‌കര്‍ ഇ തോയ്ബ' യുടെ സഹായത്തോടെ പാക് അധീന കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജമ്മു കശ്മീരിലെ വനമേഖലയില്‍ ചിതറിപ്പോയ മലയാളികളടക്കമുള്ള തീവ്രവാദികളെ പിടികൂടാന്‍ സൈന്യവും പോലീസും നടത്തുന്ന സംയുക്ത തിരച്ചിലിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു.....
No comments:
Post a Comment