ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ റെയില്‍വേ കോച്ച് ഫാക്ടറിക്കായി സ്ഥലം അനുവദിച്ച നടപടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി റദ്ദാക്കി.
സോണിയാഗാന്ധിയും റെയില്‍വേമന്ത്രി ലാലു പ്രസാദ് യാദവും ചേര്‍ന്ന് ചൊവ്വാഴ്ച ഫാക്ടറിക്ക് തറക്കല്ലിടാനിരിക്കെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഈ തീരുമാനം.സ്ഥലം അനുവദിച്ചതില്‍ കര്‍ഷകര്‍ക്കുള്ള എതിര്‍പ്പും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് മായാവതി ഉത്തരവ്‌റദ്ദാക്കിയത്.
മെയ് 19 നാണ് 2200 കോടിരൂപ ചെലവുവരുന്ന കോച്ച് ഫാക്ടറിക്കായി 189.25 ഹെക്ടര്‍ സ്ഥലം കൈമാറാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍തീരുമാനിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകരുടെ വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയാണെന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ്ശങ്കര്‍ പാണ്ഡെയാണ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.....
No comments:
Post a Comment