Friday, October 10, 2008

സംസ്ഥാന മിനി വോളിബോള്‍ ഇന്ന് സമാപിക്കും


കൊണ്ടോട്ടി: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടക്കുന്ന 12-ാമത് സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ടീമുകള്‍ സെമിയിലെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, വയനാട് ടീമുകളും സെമിയിലെത്തി.

ആണ്‍കുട്ടികളില്‍ തൃശ്ശൂര്‍ കോട്ടയത്തെയും എറണാകുളം ആലപ്പുഴയെയും കോഴിക്കോട് കണ്ണൂരിനെയും തിരുവനന്തപുരം പാലക്കാടിനെയുമാണ് ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്പിച്ചത്. ബുധനാഴ്ചയാണ് മത്സരങ്ങള്‍ തുടങ്ങിയത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുള്‍ഹമീദ് അധ്യക്ഷത വഹിച്ചു.....


No comments: