Friday, October 10, 2008

കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്: ഇന്ത്യന്‍ സംഘത്തില്‍ 11 മലയാളികള്‍


പുണെ: തിങ്കളാഴ്ച തുടക്കം കുറിക്കുന്ന മൂന്നാമത് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിന് 58 അംഗ അത്‌ലറ്റിക് സംഘത്തെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ (എ.എഫ്.ഐ.) പ്രഖ്യാപിച്ചു. ഇതില്‍ 11 പേര്‍ മലയാളികളാണ്. മൂന്ന് ആണ്‍കുട്ടികളും എട്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് മലയാളി സംഘം.


71 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ ഏറ്റവും വലിയ അത്‌ലറ്റിക് സംഘം ഇന്ത്യയുടേതാണ്. ഓസ്‌ട്രേലിയയില്‍ നിന്നായിരിക്കും ആതിഥേയര്‍ക്ക് കനത്ത വെല്ലുവിളി ഉയരുക. ദിലീപ് വേണുഗോപാല്‍ (110മീ. ഹര്‍ഡില്‍സ്), ജിതിന്‍ പോള്‍ (4 ന്ദ 400 മീ. റിലേ), രാകേഷ് ബാബു(ട്രിപ്പിള്‍ ജമ്പ്), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.ശില്പ, അനുമറിയം ജോസ്, ചിഞ്ചു ജോസ്, സി.ആര്യ, സി.....


No comments: