Friday, October 10, 2008

വിരമിക്കല്‍ അപമാനം സഹിക്കാനാവാതെ - ഗാംഗുലി


കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗാംഗുലി ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു. എല്ലായ്‌പ്പോഴും ബലിയാടാവുകയെന്ന നാണക്കേട് സഹിക്കാനാവാതെയാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ബംഗാളി പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി വ്യക്തമാക്കി.
തലയ്ക്ക് നേരെ തോക്കുചൂണ്ടപ്പെട്ട നിലയില്‍ എത്രകാലം സഹിച്ചു നില്‍ക്കാനാവും? സെലക്ടര്‍മാരുടെ ദയയും കാത്ത് കളിക്കാനാവില്ല. തിരിച്ചുവരവിനുശേഷം ഒരു പരമ്പരയില്‍ മാത്രമാണ് ഞാന്‍ മോശമായത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയായിരുന്നു മടങ്ങിവരവിലെ ആദ്യവര്‍ഷം പിന്നിട്ടത്. പക്ഷേ, എന്നേക്കാള്‍ മോശമായി കളിച്ചവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ഞാന്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.....


No comments: