മിര്‍പുര്‍ (ബംഗ്ലാദേശ്): മഷ്‌റാഫി മൊര്‍താസയുടെ ബൗളിങ് മികവിലും ജുനൈദ് സിദ്ദിഖിന്റെ (85) തകര്‍പ്പന്‍ ബാറ്റിങ്ങിലും ന്യൂസീലന്‍ഡിനെതിരെ ബംഗ്ലാദേശിന് ഏകദിന ക്രിക്കറ്റില്‍ ആദ്യജയം. പരമ്പരയിലെ ആദ്യകളിയില്‍ 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൊര്‍താസ നാല് വിക്കറ്റ് പിഴുതപ്പോള്‍ കിവീസിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 201 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 137 പന്തില്‍ 85 റണ്‍സ് നേടിയ ജുനൈദിന്റെ ബാറ്റിങ് മികവില്‍ 45.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജുനൈദാണ് കളിയിലെതാരം.
പരമ്പരയില്‍ മൂന്ന് കളികളും ജയിക്കാനായിരുന്നെങ്കില്‍ ന്യുസീലന്‍ഡിന് ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്താമായിരുന്നു.....
No comments:
Post a Comment