Friday, October 10, 2008

കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ ആയുധവേട്ട


59 കൈത്തോക്കുകളും 2000 തിരകളും പിടിയില്‍

(+01217246+)കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച വന്‍ ആയുധശേഖരം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. 29 പിസ്റ്റളുകളും 30 റിവോള്‍വറുകളും 2000 തിരകളുമാണ് രണ്ടു യാത്രക്കാരില്‍നിന്ന് പിടിച്ചെടുത്തത്.

സംഭവവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര രത്‌നഗിരി സ്വദേശികളായ കാലസ്‌കര്‍ റഫീഖ് അഹമ്മദ്(45), ചൗഗൂള്‍ ഷാഹിദലി മുഹമ്മദ്‌സലീം(29) എന്നിവരെ കസ്റ്റംസ് വിഭാഗം പിടികൂടി. ദുബായില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഇരുവരും കോഴിക്കോട്ടെത്തിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആയുധവേട്ട നടന്നത്.

ജര്‍മനിയില്‍നിര്‍മിച്ചവയാണ് ഇരുവരും കടത്താന്‍ ശ്രമിച്ച തോക്കുകള്‍.....


No comments: