Friday, October 10, 2008

റിക്കി ക്ലിക്ക്ഡ് 123


ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം; നാലിന് 254

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ഒരു ടെസ്റ്റ് സെഞ്ച്വറി നേടുകയെന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിങ്ങിന്റെ ചിരകാലാഭിലാഷം സഫലമായി. 12 വര്‍ഷം നീണ്ട ഈ കാത്തിരിപ്പിന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുറത്തെടുത്ത തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയായിരുന്നു ഇത്. പോണ്ടിങ്ങിന്റെ (123) സെഞ്ച്വറിയുടെ പകിട്ടില്‍, ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു.
ടെസ്റ്റില്‍ പോണ്ടിങ്ങിന്റെ 36-ാമത് സെഞ്ച്വറിയാണ് വ്യാഴാഴ്ചത്തെത്. നാലു സ്‌പെഷലിസ്റ്റ് ബൗളര്‍മാരെ പരീക്ഷിച്ച ആതിഥേയര്‍ക്ക് എതിരാളികള്‍ക്കുമേല്‍ കാര്യമായ സമ്മര്‍ദമുയര്‍ത്താനായില്ലെങ്കിലും അവസാന സെഷനില്‍ വീണ രണ്ടു വിക്കറ്റുകള്‍ കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നു.....


No comments: