Friday, October 10, 2008

പവന് 10,200 രൂപ


സ്വര്‍ണവില റെക്കോഡിട്ടു
സെന്‍സെക്‌സിന് തകര്‍ച്ച; 11,000ന് താഴെയിറങ്ങി
ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 48.78 വരെ താഴ്ന്നു

കൊച്ചി: ആഗോള സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടെ, ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 10,000 രൂപ കടന്നു.

ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 903 ഡോളറിലെത്തിയതോടെ കേരളത്തില്‍ വ്യാഴാഴ്ച പവന് വില 10,200 രൂപയായി. ബുധനാഴ്ചത്തെ 9960 രൂപയെ അപേക്ഷിച്ച് 240 രൂപയുടെ വര്‍ധന. ഗ്രാമിന് 1,245 രൂപയില്‍ നിന്ന് 1,275 രൂപയായി. എന്നാല്‍ തങ്കം ഗ്രാമിന് 1,350 രൂപയില്‍ തുടര്‍ന്നു.

അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും ആഗോള സാമ്പത്തികപ്രതിസന്ധിയുമാണ് സ്വര്‍ണവില കുത്തനെ ഉയര്‍ത്തിയത്.....


No comments: