വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായുള്ള അന്വേഷണത്തിനൊടുവില്‍ ആമിര്‍ഖാന്‍ നരഭോജിയായി അഭിനയിക്കുന്നു. 'ഗജിനി'ക്കുശേഷം ആമിര്‍ഖാന്‍തന്നെ നിര്‍മിക്കുന്ന ചിത്രത്തിലാണ് നരഭോജിയായ മനോരോഗിയായി ആമിര്‍ പ്രത്യക്ഷപ്പെടുക. ഏറെ പ്രശംസ പിടിച്ചുപറ്റിയ 'താരെ സമീന്‍പറി'നുശേഷം തീവ്രതയുള്ള, പ്രേക്ഷകരെ ഞെട്ടിക്കുന്നൊരു വേഷത്തിനായുള്ള അന്വേഷണത്തിലായിരുന്നു ആമിര്‍. ധാരാളം തിരക്കഥകള്‍ പരിശോധിച്ചശേഷം മനുഷ്യമാംസം തിന്നുന്ന വ്യക്തിയെന്ന ആശയത്തില്‍ ആമിര്‍ എത്തിച്ചേരുകയായിരുന്നു. ദക്ഷിണേന്ത്യയില്‍നിന്നുള്ള ഒരു പ്രമുഖ സംവിധായകനാവും ഈ ചിത്രം സംവിധാനം ചെയ്യുക.
ഈ വേഷം അവതരിപ്പിക്കുന്നതിനായി ആമിര്‍ കുറച്ചുകാലമായി കടുത്ത ഹോംവര്‍ക്കിലാണ്. നഗരത്തിലെ ഇറച്ചിക്കടകള്‍ സന്ദര്‍ശിച്ച് ഇറച്ചിവെട്ടുകാര്‍ മാംസം മുറിക്കുന്നത് നിരീക്ഷിക്കുന്നുണ്ടത്രേ ആമിര്‍.....
No comments:
Post a Comment